തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും വ്യാപക മഴക്ക് സാധ്യതെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. കോട്ടയം,ഇടുക്കി,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.
ഓഗസ്റ്റ് 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയമഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം,കൊല്ലം,പാലക്കാട് എന്നീ ജില്ലകളില്‍ ഇടിയോടു കൂടിയ മഴക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴകാണും.
Comments are closed for this post.