കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തടസ്സപ്പെട്ട് ഓണക്കിറ്റ് വിതരണം. ഇ-പോസ് മെഷീനുകളുടെ തകരാറാണ് പലയിടങ്ങളിലും കിറ്റ് വിതരണം തടസ്സപ്പെടുത്തിയത്. കിറ്റ് വിതരണം തുടങ്ങിയ ദിവസവും ഇ-പോസ് മെഷീന്‍ കിറ്റ് വിതരണത്തെ തടസ്സപ്പെടുത്തിയിരുന്നു. പിങ്ക് കാര്‍ഡുടമകള്‍ക്കാണ് ഇന്ന് കിറ്റ് വിതരണം നടത്തുന്നത്. കിറ്റ് വിതരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എല്ലാ ഒരുക്കങ്ങളും നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വിതരണം ആരംഭിച്ച് രണ്ട് ദിവസത്തിനുളളില്‍ ഇത് രണ്ടാം തവണയാണ് വിതരണം മുടങ്ങുന്നത്.
ചില സാങ്കേതിക തകറാറുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ഉടന്‍ പരിഹരിക്കുമെന്നുമാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനിലിന്റെ പ്രതികരണം. കിറ്റ് വിതരണം ഒരിടത്തും തടസ്സപ്പെട്ടിട്ടില്ലെന്നും ഓണക്കിറ്റ് വിതരണം കൃത്യമായി മുന്നോട്ടു പോകുന്നതായും മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 23നാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ആദ്യ ദിനം മഞ്ഞ കാര്‍ഡുടമകള്‍ക്കായിരുന്നു വിതരണംനടത്തിയത്. 25, 26, 27 ദിവസങ്ങളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29,30,31 ദിവസങ്ങളില്‍നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താല്‍ ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളില്‍ ഓണക്കിറ്റ് വാങ്ങാനും അവസരമുണ്ട്.
Comments are closed for this post.