തിരുവനന്തപുരം; നിയമസഭയിലെ 24ാമത് സ്പീക്കറായി എ.എന്‍ ഷംസീര്‍. 96 വോട്ടുകള്‍ നേടിയാണ് ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക്് തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. തലശ്ശേരി എം.എല്‍.എയായ എ.എന്‍ ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യത്തെ സ്പീക്കറാണ്.
പ്രത്യേക നിയമസഭ സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പിലാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. സ്പീക്കറായിരുന്ന എം.ബി രാജേഷിനു മന്ത്രി സ്ഥാനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നത്.ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയും പരിജ്ഞാനവും ഉള്ള ആളാണ് ഷംസീറെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ഷംസീര്‍ ചരിത്രത്തിലേക്കാണ് കടന്നിരിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നതായും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
Comments are closed for this post.