2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തലശ്ശേരിയില്‍ നവജാത ശിശുവിന്റെ മരണം; ചികിത്സാ പിഴവെന്നാരോപിച്ച് ബന്ധുക്കള്‍

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണ കാരണമെന്നാരോപിച്ച് പരാതിയുമായി ബന്ധുക്കള്‍. ഡോക്ടറുടെ അനാസ്ഥയാണ് മരണ കാരണം എന്നാണ് ആരോപണം. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റേയും അശ്വതിയുടേയും കുഞ്ഞാണ് മരിച്ചത്.

25ന് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ആവശ്യമായ പരിശോധനകള്‍ ഒന്നും നടത്തിയിരുന്നില്ല. നേരത്തെ നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയ നിലയിലായിരുന്നു. പിന്നീട് പരിശോധനകള്‍ നടത്താതെ തന്നെ കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയ അവസ്ഥ മാറിയതായി ഡോക്ടര്‍ പറഞ്ഞു. രണ്ട് തവണ വേദന വന്നിട്ടും പ്രസവം നടക്കാതെ വന്നപ്പോള്‍ സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ചെയ്യാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നുമുള്ള കാരണങ്ങള്‍ കാണിച്ചാണ് ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിക്കുന്നത്.

ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ തലശ്ശേരി പൊലീസില്‍ പരാതി നല്‍കി.
പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ ഫലം വന്നല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു എന്നും അതിനു ശേഷം പ്രതികരിക്കാമെന്നും തലശ്ശേരി ആര്‍ എം ഒ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.