2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ റൂള്‍ കര്‍വ് പുന:പരിശോധിക്കണം; പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം: സുപ്രിംകോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയര്‍ത്താമെന്ന റൂള്‍കര്‍വ് പുന:പരിശോധിക്കണമെന്ന് കേരളം. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട് ആണെന്നും കേരളം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷന്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരന്‍ ജോസഫും കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. അശ്രദ്ധമായി അണക്കെട്ടിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അണക്കെട്ടിന്റെ റൂള്‍കര്‍വും ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രിംകോടതിയെ അറിയിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 10 വരെ 139.5 അടിയായി ക്രമീകരിക്കാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഈ അളവിന് മുകളില്‍ ജലനിരപ്പ് ഉയര്‍ത്തണോ എന്നത് നവംബര്‍ 11 ന് സുപ്രിംകോടതി പരിശോധിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.