2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗുരുവായൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി ദിലീപ് നായരെ പിന്തുണക്കും

തൃശൂര്‍: നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളില്ലാതായ എന്‍.ഡി.എ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണക്കും. സ്ഥാനാര്‍ഥിയില്ലാത്ത തലശേരിയില്‍ എന്തു നിലപാട് എടുക്കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

ഗുരുവായൂര്‍ മണ്ഡലത്തില്‍ ദിലീപ് നായരെ പിന്തുണക്കാന്‍ ബി.ജെ.പി ജില്ലാ ഘടകമാണ് ശുപാര്‍ശ ചെയ്തത്. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റും ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗവുമായ അഡ്വ. നിവേദിതയുടെ നാമനിര്‍ദേശക പത്രിക വരണാധികാരി തള്ളിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം. ഇതിനെതിരെ നിവേദിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ കോടതി തയാറായില്ല.

ഡമ്മി ഇല്ലാത്തതിനാല്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ എന്‍.ഡി.എക്ക് ഇതോടെ സ്ഥാനാര്‍ഥി ഇല്ലാതായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.