2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് മരണം: പ്രവാസികള്‍ക്കും ധനസഹായം നല്‍കണം- മുസ്‌ലിം ലീഗ്

കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കും ധനസഹായം ഉറപ്പു വരുത്തണമെന്ന് മുസ്‌ലിം ലീഗ്. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിദേശത്ത് മരിച്ചവരില്‍ പലരുടെയും കുടുംബങ്ങളിലെ സ്ഥിതി ദയനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ഇതു സംബന്ധിച്ച് കത്ത് നല്‍കുമെന്നും അടുത്ത പാര്‍ലമെന്റില്‍ ഈ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണ്. കൊവിഡ് ബാധിച്ച് നിരവധി പ്രവാസികളാണ് മരിച്ചത്. അവരില്‍ പലരുടെയും കുടുംബം ജീവിതമാര്‍ഗം നിലച്ച അവസ്ഥയിലാണ്. അതിനാല്‍ പ്രവാസികളുടെ ആശ്രിതര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കണം’- അദ്ദേഹം പറഞ്ഞു.

പ്രകൃതി ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12ാം വകുപ്പ് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. കൊവിഡും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ മാനദണ്ഡം അനുസരിച്ച് സഹായം നല്‍കണമെന്ന് കോടതി വിധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.