2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോണ്‍ഗ്രസിനെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം, മത്സരിക്കാനില്ല- വാര്‍ത്തകള്‍ തള്ളി മുല്ലപ്പള്ളി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചു. ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്നതരത്തില്‍ സൂചനകള്‍ പുറത്തുവന്നിരുന്നു, ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. എന്തെന്നില്ലാത്ത ആവേശത്തിലാണ് പ്രവര്‍ത്തകരെന്നും കോണ്‍ഗ്രസ് വലിയ വിജയം നേടുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പള്ളി മത്സരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് ഡിസിസി അദ്ദേഹത്തെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. കല്‍പ്പറ്റയിലോ കൊയിലാണ്ടിയിലോ മുല്ലപ്പള്ളി മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.