ഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹത്തില്‍ എത്തുന്നതോടെ അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു.
24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബാര്‍ ദ്വീപസമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലേക്ക് എത്തും. അതേസമയം മലയോര മേഖലയില്‍ ഒഴികെ കേരളത്തില്‍ ഇന്ന് ഉയര്‍ന്ന താപനിലയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
Comments are closed for this post.