2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാര്‍ട്ടിക്ക് അപകടകരമായ അവസ്ഥയുണ്ടെന്ന് തോന്നുന്നില്ല, വീഴ്ചകള്‍ വിലയിരുത്തി മുന്നോട്ടു പോകണം- എം.കെ മുനീര്‍

   

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കോണ്‍ഗ്രസ് താഴേ തട്ടിലിറങ്ങി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജോസ് കോണ്‍ഗ്രസ് വിട്ടത് ക്ഷീണമായോ എന്നും പരിശോധിക്കണം- അദ്ദേഹം പറഞ്ഞു.

എന്നാല്‍ 2015ഉമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് വരികയാണ് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കൂടുതല്‍ ഇടത്ത് വിജയിച്ചു. ആന്റി കമ്മ്യൂണിസ്റ്റ് ആന്റി ഗവണ്‍മെന്റ് വികാരം സ്വതന്ത്രരായും മറ്റും ചിതറിപ്പോവുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി എന്ന നിലയില്‍ കൂടുതല്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട കാലമാണിത്. സ്വന്തമായ വീഴ്ചകള്‍ വിലയിരുത്തേണ്ട സാഹചര്യമാണ്. പാര്‍ട്ടിക്ക് അപകടകരമായ അവസ്ഥയുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.