2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സ്‌കൂള്‍ തുറക്കുന്നത് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും- വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നേക്കും. സ്‌കൂള്‍ തുറക്കുന്നത് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പും വിദഗ്ധ സമിതിയും റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലത്തെ യോഗത്തില്‍ സ്‌കൂള്‍ തുറക്കാമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. അതേസമയം അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. രാത്രി കര്‍ഫ്യൂ ഒഴിവാക്കാമെന്നും ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു യോഗം.

പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്നും ആരോഗ്യവിദഗ്ധരുടെ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.