2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബസ് ഉടമകള്‍ക്ക് പ്രത്യേകിച്ച് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ബസ് ഉടമകള്‍ക്ക് പ്രത്യേകിച്ച് ഒരു ഉറപ്പും ഇന്ന് നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന നേരത്തെ അംഗീകരിച്ചിരുന്നു. 30ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവും. ബസ് ഉടമകള്‍ സമരത്തിലേക്ക് എടുത്തുചാടിയതാണ്. ഓട്ടോ ടാക്‌സികള്‍ സമരരംഗത്തേക്ക് വന്നില്ല. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബസ് ഉടമകള്‍ ഇന്ന് സമരം പിന്‍വലിച്ചത്. ബസ് ചാര്‍ജ് വര്‍ധനയില്‍ 30ന് തീരുമാനമുണ്ടാവുമെന്ന് തങ്ങളോട് നേരത്തെ ആരും പറഞ്ഞിയിട്ടില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. നിരക്ക് വര്‍ധന, ടാക്‌സ് കുറയ്ക്കല്‍, വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധന തുടങ്ങിയ കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ബസ് ഉടമകള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.