
കൊച്ചി: മട്ടാഞ്ചേരി കൊച്ചിന് കോളേജില്‍ യൂണിയന് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പരാതിയുമായി എസ്.എഫ്.ഐയും കെ.എസ്.യുവും.ഓഫീസും കസേരകളും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പുറത്തുവിട്ടതോടെ തങ്ങള്‍ക്ക് നേരെ ആദ്യം കല്ലേറുണ്ടാവുകയായിരുന്നെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും രംഗത്തെത്തി.
തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവുമായി കെ.എസ്.യു ഓഫീസിന് സമീപമെത്തിയപ്പോള്‍ കസേരകളും പ്രചാരണബോര്‍ഡുകളും അടിച്ചുതകര്‍ക്കുകയായിരുന്നു എന്നാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ പ്രകടനത്തിന് നേരെ കെ.എസ്.യു. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കല്ലേറ് ഉണ്ടാവുകയായിരുന്നെന്ന് എസ്.എഫ്.ഐ. ആരോപിക്കുന്നു. ഇവരും മട്ടാഞ്ചേരി പോലീസില്‍ പരാതി നല്കി. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി എസ്.എഫ്.ഐ. വലിയ മുന്നേറ്റം നടത്തുന്ന മട്ടാഞ്ചേരി കൊച്ചിന് കോളേജില്‍ ഇത്തവണ കെ.എസ്.യു കടുത്ത മത്സരം കാഴ്ച്ച വെച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments are closed for this post.