2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

മനോരമയുടെ കൊലപാതകം: തെളിവെടുപ്പില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു, പ്രതിക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനം

തിരുവനന്തപുരം:തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം അലിയുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന വീട്ടില്‍ നിന്നും മനോരമയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തു. പ്രതി താമസിച്ചിരുന്ന വീടിന് മുന്നിലെ ഓടയില്‍ നിന്നാണ് കത്തി കണ്ടെടുത്തത്.

തെളിവെടുപ്പിനായി പ്രതിയെ കൊണ്ടിവരുമെന്ന് അറിഞ്ഞ് രാവിലെ തന്നെ  നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. വന്‍ സുരക്ഷയോടെയാണ് പ്രതി ആദം അലിയെ കേശവദാസപുരത്തെ മനോരമയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചതെങ്കിലും പൊലിസ് വാഹനത്തില്‍ നിന്നും ഇറക്കിയതോടെ നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. നാട്ടുകാരെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് മാറ്റിയത്.
കൊലപാതകത്തിനു ശേഷം കേരളം വിട്ട ആദം അലിയെ ചെന്നൈയില്‍ നിന്നാണ് പൊലിസ് പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.