2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

റിയാദ്: റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം കൊട്ടാരക്കര പുളിമൂട്ടിൽ വീട്ടിൽ ഷഹനാസ് ( 27) ആണ് ബദിയയിൽ മരണപ്പെട്ടത്. ബഷീർ കുട്ടി –
നസീമ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.

മയ്യിത്ത് സഊദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നൗഫൽ തിരൂർ, ജാഫർ ഹുദവി, കൊല്ലം ജില്ലാ കെഎംസിസി നേതാക്കളായ നജീബ് അഞ്ചൽ, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീൻ കണ്ണോത്ത് എന്നിവർ രംഗത്തുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.