ലണ്ടന്‍;ലണ്ടനിലെ കെറ്ററിങ്ങില്‍ മലയാളി നഴ്‌സിനെയും രണ്ട് മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയായ അഞ്ജു(40),മക്കളായ ജീവ(6),ജാന്‍വി(4) എന്നിവരെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവായ കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു (52)വിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.യുവതിയുടെ ഭര്‍ത്താവാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
അഞ്ജുവിന്റെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതിരുന്നതും,അഞ്ജു ജോലി സ്ഥലത്ത് എത്താതിരുന്നതുമാണ് സംശയത്തിനിടയാക്കിയത്.തുടര്‍ന്ന് ബന്ധുക്കള്‍ യു.കെയിലെ മലയാളി സമാജത്തെ ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ വന്നുനോക്കിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നതിനാല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് മൂവരെയും ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.യു.കെ നോര്‍ത്താംപ്റ്റണ്‍ ഷെയര്‍ പൊലീസ് സൂപ്രണ്ട് സ്റ്റീവ് ഫ്രീമാന്റെ നേതൃത്വത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം സംബന്ധിച്ച് മറ്റുകാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായിരുന്നു സാജു. അടുത്തിടെയാണ് കുടുംബം യു.കെയിലേക്ക് താമസം മാറ്റിയത്.
Comments are closed for this post.