2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാത്രത്തില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

മലപ്പുറം: അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കെ സ്റ്റീല്‍ പാത്രത്തില്‍ കുടുങ്ങിയ ഒരു വയസ്സുകാരിയെ മലപ്പുറം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.
കാവനൂര്‍ പരിയാരിക്കല്‍ സുഹൈലിന്റെ മകള്‍ നൈഷയാണ് രക്ഷ പ്പെടുത്തിയത്. കട്ടികൂടിയ സ്റ്റീല്‍ പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ വീട്ടുകാര്‍ നടത്തിയ പരിശ്രമം പരാജയപ്പെട്ടതോടെ മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

അഗ്‌നി രക്ഷാ സേന അംഗങ്ങള്‍ ഒരുപാട് നേരത്തെ പണിപ്പെട്ടാണ് ഗ്രൈന്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഇസ്മായില്‍ ഖാന്റെ നേത്യത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍.വി സജികുമാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അന്‍വര്‍ സി.പി ,നിഷാദ് വി.പി,പ്രദീപ് എ.എസ് ,മുജീബ് കെ .എം ,അഫ്‌സല്‍ .കെ ,നിസാമുദ്ദീന്‍.വി ,സാലിഹ് കെ.ട്ടി എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.