തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വന്‍ സുരക്ഷാ വീഴച്ച.ഗാര്‍ഡ് റൂമിനകത്ത് പൊലിസുകാരന്റെ തോക്കില്‍ നിന്നും വെടി പൊട്ടി. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറില്‍ വെടിയുണ്ട കുരുങ്ങി അബദ്ധത്തില്‍ സംഭവിച്ചതെന്ന് പൊലിസ്. രാവിലെ 9.30 യോടെയാണ് സംഭവം.മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു സുരക്ഷാ വീഴ്ച്ച.
രാവിലെ ഡ്യൂട്ടി മാറുമ്പോള്‍ പൊലീസുകാര്‍ ആയുധങ്ങള്‍ വൃത്തിയാക്കാറുണ്ട്. പൊലീസുകാരന്‍ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. ഒരുതവണയാണ് വെടി പൊട്ടിയത്. ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Comments are closed for this post.