2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫെബ്രുവരി ഒന്ന് മുതല്‍ കേരള യാത്ര; സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെബ്രുവരി ഒന്നിന് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ആരംഭിക്കും. കാസര്‍കോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും.

140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് പ്രക്ഷോഭം 23ന് നടക്കും. പ്രകടന പത്രിക തയ്യാറാക്കാന്‍ സമിതിയെ നിശ്ചയിച്ചു. ബെന്നി ബെഹന്നാനാണ് കണ്‍വീനര്‍. ജാഥയുടെ ഏകോപന ച്ചുമതല വിഡി സതീശനാണ്.

കോണ്‍ഗ്രസ് മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയെന്നും അവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. വരും ദിവസങ്ങളില്‍ അത്തരം നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കും. സംഘടന സംവിധാനം ഊര്‍ജിതമാക്കാന്‍ 16,17 തിയതികളില്‍ ജില്ലാ കമ്മറ്റികള്‍ ചേരും.

   

അതേസമയം സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ പെരുകുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ കാലാവധി തീരാന്‍ മാസങ്ങള്‍ ഉള്ളപ്പോള്‍ പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നു. രണ്ട് പാലങ്ങള്‍ നിര്‍മിച്ച് സര്‍ക്കാര്‍ മേനി നടിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News