
ബെംഗളൂരൂ:ഇടതടവില്ലാതെ പെയ്ത മഴയില്‍ നല്ല വിളവ് ലഭിച്ചപ്പോള്‍ കര്‍ഷര്‍ക്ക് ലഭിച്ച ആശ്വാസത്തിന് നീര്‍ക്കുമിളയുടെ ആയുസ്സ് പോലും ഇല്ലായിരുന്നു. വിളവുകൂടിയപ്പോള് വില തകര്‍ച്ച ദുര്‍വിധിയായി. കര്‍ണ്ണാടകയിലെ ഗഡഗില്‍ നിന്നുമുള്ള കര്‍ഷകരുടെ ദുരവസ്ഥയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും സംരഭകനുമായ അര്‍ജുന്റെ ട്വീറ്റ് വഴി പുറത്തുവരുന്നത്. ഗഡഗില്‍ നിന്നും 416 കിലോമീറ്റര്‍ ദൂരം താണ്ടി ബംഗളൂരുവിലെത്തി 205 കിലോ സവാള വിറ്റ കര്ഷകന് ലഭിച്ചത് വെറും എട്ട് രൂപ മുപ്പത്തിയാറ് പൈസ മാത്രം. ഈ കച്ചവടത്തിന്റെ രസീത് സഹിതമുള്ള അര്‍ജുന്റെ ട്വീറ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്.
205 കിലോ സവാള മാര്‍ക്കറ്റില്‍ വിറ്റിട്ട് കര്ഷകന് ആകെ ലഭിച്ചത് 400 രൂപയാണ്. ഇതില്‍ ചരക്ക് കൂലിയായി 377 രൂപയും പോര്‍ട്ടര്‍ ചാര്‍ജായി 24 രൂപയും കുറച്ചു. ഇതോടെ കര്ഷകന് കൈയില്‍ കിട്ടിയത് എട്ടുരൂപയും മുപ്പത്തിയാറ് പൈസയും മാത്രം. ഇത് ഒരു കര്‍ഷകന്റെ അവസ്ഥ മാത്രമല്ല. 212 കിലോ സവാളയുമായി ബംഗളൂരു മാര്‍ക്കറ്റിലെത്തിയ മറ്റൊരു കര്ഷകന് ലഭിച്ചത് വെറും ആയിരം രൂപയാണ്. ഇതില്‍ പോര്‍ട്ടര്‍ പോര്‍ട്ടര്‍ കമ്മീഷനും, ട്രാന്‍സ്പോര്‍ട്ട് ചാര്‍ജും, ഹമാലി ചാര്‍ജും ഒക്കെ കഴിച്ച് കിട്ടിയത് 10 രൂപ മാത്രം. ഇങ്ങനെയാണോ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ഇരട്ട എന്ജിന് സര്‍ക്കാറുകള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതെന്നും ട്വീറ്റില്‍ ചോദിക്കുന്നു.ഉല്‍പ്പന്നങ്ങള്‍ക്ക് തുച്ഛമായ വില ലഭിക്കുമ്പോള്‍ കര്‍ഷകരുടെ ജീവിത നിലവാരം എങ്ങനെ ഉയരുമെന്നുള്ള ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഉള്ളിക്ക് ചില്ലറ വില്പനയില് 50 രൂപ ഈടാക്കുമ്പോഴാണ് കര്ഷകന് തുച്ഛമായ വില ലഭിക്കുന്നതെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ കര്‍ഷകരുടെ അവസ്ഥ പരിതാപകരമാകുമെന്നും അഭിപ്രായമുയരുന്നുണ്ട്.
This is how The double engine Govt of @narendramodi & @BSBommai doubling the income of farmers (Adani)
Gadag farmer travels 415 km to Bengaluru to sell onions, gets Rs 8.36 for 205 kg! pic.twitter.com/NmmdQhAJhv
— Arjun (@arjundsage1) November 28, 2022
Comments are closed for this post.