തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടി.
സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജുമുണ്ടായി. പെണ്‍കുട്ടികളെ അടക്കം വളഞ്ഞിട്ട് തല്ലി പൊലിസ്. സംസ്ഥാന വൈസ് പ്രസിഡന്റ് നേഹയുടെ തലക്ക് പരുക്കേറ്റു നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലിസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലസ് ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ വരെ പൊലിസ് ലാത്തിവീശി. ഏറ്റുമുട്ടലില്‍ നിരവധി പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരു പൊലിസുകാരനെ കെ.എസ്.യു പ്രവര്‍ത്തകരും വളഞ്ഞിട്ടു തല്ലി.
അതേ സമയം വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലിസുകാര്‍ തല്ലിയതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം.എല്‍.എയും വനിതാ പ്രവര്‍ത്തകരും ആരോപിച്ചു. നെയിം ബോര്‍ഡ് മാറ്റിയവരാണ് പ്രവര്‍ത്തകരെ തല്ലിയത്. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസുകാര്‍ അസഭ്യവര്‍ഷം നടത്തിയതായും ഷാഫി പറമ്പില്‍ ആരോപിച്ചു.
കാക്കിക്കുള്ളില്‍ കയറിക്കൂടിയ ശിവരഞ്ജിത്തുമാരും ഡി.വൈ.എഫ്.ഐക്കാരുമാണ് ഗുണ്ടാവിളയാട്ടം നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. സമരത്തെ ചോരയില്‍മുക്കികൊല്ലാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് തുടര്‍ന്ന്കെ.എം അഭിജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തല്ലിക്കൊന്നാലും തല്ലിചതച്ചാലും പിന്‍മാറില്ലെന്നും കേരളത്തിലെ യുവജനങ്ങള്‍ക്കു നീതി ലഭിക്കുംവരും സമരം തുടരുമെന്നും കെ.എ അഭിജിത്ത് പറഞ്ഞു. തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
Comments are closed for this post.