തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളെയോടെ വിതരണം ചെയ്യാനാകുമെന്ന് മാനേജ്‌മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമം.
25,000ത്തോളം വരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും സമരം ചെയ്തും ജീവിക്കുന്നു. ഇതിനിടയില്‍ വിഷുവിനു കൈനീട്ടിയിട്ടും കൈനീട്ടമായി ഒരു രൂപ പോലും കൊടുക്കാന്‍ മാനേജ്‌മെന്റിനായില്ല. നാളെ വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് പുതിയ അറിയിപ്പ്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിന് കൈമാറി. അത് ഉടനെ കെ.എസ്.ആര്‍.ടി.സിക്ക് കൈമാറും.
ബാങ്കില്‍ നിന്ന് 50 കോടിയുടെ ഓവര്‍ ഡ്രാഫ്‌റ്റെടുത്ത് ശമ്പളം നല്‍കാനാണ് ശ്രമം. തൊഴിലാളി യൂണിയനുകള്‍ ഓരോ ദിവസവും സമരം കടുപ്പിക്കുകയാണ്. 28ന് ഭരണാനുകൂല സംഘടനകളും അടുത്ത മാസം 6ന് പ്രതിപക്ഷ സംഘടനയും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments are closed for this post.