തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി പുനരാരംഭിച്ചു. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് ബുധനാഴ്ച രാവിലെയോടെയാണ് സര്‍വീസ് പുനരാരംഭിച്ചത്.
ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ഉണ്ടാകുക. കര്‍ശന നിയന്ത്രണങ്ങളുള്ള ജൂണ്‍ 12, 13 തിയതികളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.
ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ട്. തെക്കന്‍ ജില്ലകളില്‍ നിന്ന് 75ലധികം സര്‍വീസുകളാണ് തുടങ്ങിയിരിക്കുന്നത്. ‘എന്റെ കെ.എസ്.ആര്‍.ടി.സി’ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും www.keralartc.com എന്ന വെബ്സൈറ്റ് വഴിയും സര്‍വീസുകളെ കുറിച്ച് വിവരങ്ങള്‍ അറിയാം.
ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മുറക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുമെന്ന് ഗതാഗതി മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്.
എന്നാല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പിന് എതിര്‍പ്പുണ്ട്. സര്‍വീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും കെ.എസ്.ആര്‍.ടി.സി സി.എം.ഡിയോടും ആവശ്യപ്പെട്ടിരുന്നു.
Comments are closed for this post.