തൊടുപുഴ: ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാര്‍ എറണാകുളം ബസ് നേര്യമംഗലം ചാക്കോച്ചി വളവില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളത്തു നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്നു ബസ്.
അടിമാലി കുടമാങ്കുഴി സ്വദേശി സജീവാണ് മരിച്ചത്. പത്താം മൈല്‍ സ്വദേശി അസീസിന്റെ നില ഗുരുതരമാണ്. അസീസിനെ രാജഗിരിആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ടയര്‍ പൊട്ടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റവരെ കോതമംഗലം, നേര്യമംഗലം ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫയര്‍ ഫോഴ്‌സും പൊലിസും സ്ഥലത്തുണ്ട്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.
Comments are closed for this post.