പാലക്കാട്: പാലക്കാട് ഇന്ന് നടക്കുന്ന സര്‍വ്വകക്ഷി സമാധാന യോഗത്തിലൂടെ നിലവിലെ ക്രമസമധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സാധാരണക്കാര്‍ സമാധാനം ആഗ്രഹിക്കുന്നു. യോഗത്തിന് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും മന്ത്രി ചാനലുകളോട് പറഞ്ഞു.
അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയൊഴിവാക്കാന്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സര്‍വകക്ഷി സമാധാന യോഗം ചേരുന്നത് . വൈകീട്ട് മൂന്നരക്ക് പാലക്കാട് കലക്ടറേറ്റിലാണ് യോഗം. ബിജെപി, പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധികള്‍ക്കൊപ്പം ജന പ്രതിനിധികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ഇതിനിടെ ജില്ലയില്‍ നിരോധനാജ്ഞ നിയന്ത്രണങ്ങള്‍ കര്‍ശനമാക്ക. ഇരുചക്ര വാഹന യാത്രക്കാണ് നിയന്ത്രണം. പിന്‍ സീറ്റില്‍ സ്ത്രീകളോ കുട്ടികളോ ഒഴികെയുള്ളവര്‍ യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം.
Comments are closed for this post.