2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ക്ഷേത്രത്തിന് വേണ്ടി പൊലിസുകാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് വേണ്ട; നിര്‍ദ്ദേശവുമായി കോഴിക്കോട് റൂറല്‍ എസ്.പി

കോഴിക്കോട്: ക്ഷേത്രത്തിന് വേണ്ടി പൊലിസുകാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തരുതെന്ന് റൂറല്‍ എസ്.പി. പിരിവ് അനുവദിക്കില്ലെന്ന് കാണിച്ച് എസ്.പി ഡോ.എ ശ്രീനിവാസ് നിലവിലെ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. കോഴിക്കോട് മുന്‍ കമ്മീഷണര്‍ എ.വി ജോര്‍ജാണ് നിര്‍ബന്ധിത പിരിവിന് നിര്‍ദേശം നല്‍കിയിരുന്നത്.

കമ്മീഷണറുടെ നിര്‍ദേശം പൊലിസിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്ന് എസ്.പിയുടെ കത്തില്‍ പറയുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്രത്തിന് വേണ്ടി പിരിവ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവോ നിര്‍ദേശമോ നല്‍കിയിട്ടില്ലെന്ന് നിലവിലെ കമ്മീഷണര്‍ക്ക്, റൂറല്‍ എസ്പി നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് റൂറല്‍ പൊലിസ് ജില്ലയില്‍ നിന്ന് പിരിവ് നടത്താന്‍ കഴിയില്ലെന്ന് കത്തിലുണ്ട്.

പൊലിസിന്റെ നിയന്ത്രണത്തിലുള്ള മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിന് വേണ്ടി കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പൊലിസുകാരും നിര്‍ബന്ധ പിരിവ് നല്‍കണമെന്നായിരുന്നു വിരമിക്കുന്നതിന് തൊട്ടുമുമ്പ് എ.വി ജോര്‍ജിന്റെ സര്‍ക്കുലര്‍. എല്ലാ പൊലിസുകാരില്‍ നിന്നും ഒരു മാസം 20 രൂപ വീതം സി.ഐമാര്‍ പിരിച്ച് നല്‍കണമെന്നായിരുന്നു നിര്‍ദേശം.

കോഴിക്കോട് സിറ്റി പരിധിയിലെ പൊലിസുകാര്‍ ഇപ്പോഴും നിര്‍ബന്ധിത അമ്പലപ്പിരിവ് നല്‍കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.