ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് മാത്രമല്ല, ആര്‍.എസ്.എസും നിരോധിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ആര്‍.എസ്.എസ് രാജ്യത്ത് ഹിന്ദു വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ ആര്‍.എസ്.എസും നിരോധിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. പോപുലര്‍ ഫ്രണ്ട് നിരോധനം ഒന്നിനും പരിഹാരമല്ല. ആര്‍.എസ്.എസ് രാജ്യമെങ്ങും ഹിന്ദു വര്‍ഗീയത പ്രചരിപ്പിക്കുന്നുണ്ട്. ആര്‍.എസ്.എസും പി.എഫ്.ഐയും തുല്യമാണ്. അതിനാല്‍ സര്‍ക്കാര്‍ രണ്ടും നിരോധിക്കണം’ കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കൂടെ കേന്ദ്രം നിരോധിച്ചിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് ഈ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. എസ്.ഡി.പി.ഐ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Comments are closed for this post.