2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കൊച്ചിയില്‍ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചു; വീടുകളില്‍ കുടിവെള്ളം എത്തിത്തുടങ്ങി

കൊച്ചി: പാലാരിവട്ടം-തമ്മനം റോഡില്‍ പൊട്ടിയ ജലവിതരണ പൈപ്പ് മാറ്റിസ്ഥാപിച്ചു. പുലര്‍ച്ചെയോടെയാണ് തകരാര്‍ പരിഹരിച്ചത്. വീടുകളില്‍ വെള്ളം എത്തിത്തുടങ്ങി. ഉച്ചയോടു കൂടി ജലവിതരണം സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ അറിയിച്ചു.

തമ്മനം പമ്പ് ഹൗസില്‍നിന്നു പോണേക്കര ഭാഗത്തേക്കു ജലവിതരണം നടത്തുന്ന 700 എംഎം വ്യാസമുള്ള പൈപ്പാണു ചൊവ്വാഴ്ച രാവിലെ പത്തിനു പൊട്ടിയത്. വെള്ളപ്പാച്ചിലില്‍ 50 മീറ്ററോളം ഭാഗത്തെ റോഡ് ഒലിച്ചുപോയി. ഗതാഗതം തടസ്സപ്പെട്ടു. 40 വര്‍ഷത്തിലേറെ പഴക്കമുള്ള ‘പ്രിമോ’ പൈപ്പ് റോഡില്‍ ഒന്നര മീറ്റര്‍ ആഴത്തിലാണ്.

എളമക്കര നോര്‍ത്ത്, പുതുക്കലവട്ടം, പോണേക്കര, കുന്നുംപുറം, ഇടപ്പള്ളി, ദേവന്‍കുളങ്ങര, കറുകപ്പിള്ളി, മാമംഗലം, കാരണക്കോടം, കതൃക്കടവ്, കലൂര്‍ സൗത്ത്, കലൂര്‍ നോര്‍ത്ത്, എളമക്കര സൗത്ത്, പാലാരിവട്ടം, തമ്മനം, ചക്കരപ്പറമ്പ്, ചളിക്കവട്ടം, പാടിവട്ടം ഡിവിഷനുകളിലാണ് ജലവിതരണം നിലച്ചിരുന്നത്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.