കൊച്ചി: ഇരട്ടവോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് 12 മണിക്ക് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അവധിയായതിനാല്‍ ജസ്റ്റിസ് സിടി രവികുമാര്‍ ആണ് ഹരജി പരിഗണിക്കുക.
വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി അഞ്ച് തവണ രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇരട്ടവോട്ടുകളുള്ള സമ്മതിദായകര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കണമെന്ന ഇടക്കാല ആവശ്യമാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതി നല്‍കിയിരുന്നെങ്കിലും ഇരട്ടവോട്ട് നീക്കം ചെയ്യുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് കമ്മീഷന്‍ മറുപടി നല്‍കിയതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
പ്രതിപക്ഷ നേതാവിന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അഭിഭാഷന്‍ ടി ആസിഫലി ഇന്ന് ഹൈക്കോടതിയില്‍ ഉന്നയിക്കുകയായിരുന്നു. ഹരജിക്ക് അടിയന്തര സ്വഭാവം ഉണ്ടെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ അഭാവത്തിലും പരിഗണിക്കണമെന്ന് ആവശ്യമുന്നയിച്ചത്.
Comments are closed for this post.