കാസര്‍കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് വോട്ടു ചെയ്യാതിരിക്കാന്‍ ബി.ജെ.പി കോഴ നല്‍കിയതായി ആരോപണം. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളില്‍ 6000 വരെ രൂപ വരെ കോഴ നല്‍കി. മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് പണം വിതരണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം കാണിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.
12901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് വിജയിച്ചത്. അദ്ദേഹത്തിന് 63296 വോട്ടാണ് ലഭിച്ചത്. എന്‍ ഡി എ ,്ഥാനാര്‍ത്ഥി അഡ്വ. കെ ശ്രീകാന്തിന് 50395 വോട്ടുകളാണ് ലഭിച്ചത്.
Comments are closed for this post.