കാസര്‍കോട്; കാസര്‍കോട് മാന്യയില്‍ ഉണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. അഞ്ചോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൃഷിയിടങ്ങളിലും ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. 150തിലധികം മരങ്ങള്‍ കടപുഴകി.
ബദിയടുക്ക പഞ്ചായത്തിലെ 14,17 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. രാത്രി മുതല്‍ മഴ നിര്‍ത്താതെ പെയ്യുകയായിരുന്നുവെന്നും ആദ്യമായാണ് ഇത്തരത്തിലൊരു ചുഴലിക്കാറ്റ് ഉണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
Comments are closed for this post.