2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കരിപ്പൂര്‍ വിമാനാപകടം: ഒരു മരണം കൂടി

മലപ്പുറം: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന്‍ (68) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

അരവിന്ദാക്ഷന് വിമാനാപകടത്തില്‍ കാലിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായത്.

അരവിന്ദാക്ഷനും ഭാര്യയും വിസിറ്റിങ് വിസയില്‍ ദുബൈയില്‍ മക്കളെ കാണാന്‍ പോയതായിരുന്നു. ഭാര്യയും പരിക്കേറ്റ് ചികിത്സയിലാണ്. കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി 49 പേരും മലപ്പുറത്തെ ആശുപത്രികളിലായി 20 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 11 പേരുടെ നില ഗുരുതരമാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.