തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം ചര്‍ച്ചയായെന്ന് സി.പി.ഐ. ഇത് പ്രതികൂലമായി ബാധിച്ചോ എന്ന് പരിശോധിക്കുമെന്നും സി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെ റെയില്‍ നടപ്പാക്കും മുമ്പ് സര്‍ക്കാര്‍ മൂന്നു കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവാസവും ജനങ്ങളെ ബോധ്യപ്പെടുത്തണം. പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് പുറത്തുവിടണം. അദ്ദേഹം പറഞ്ഞു.
Comments are closed for this post.