2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആലപ്പുഴയില്‍ നടുറോഡില്‍ വിദ്യാര്‍ഥികളുടെ തല്ലുമാല; രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

ആലപ്പുഴ:ആലപ്പുഴയില്‍ നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍.അറവുകാട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളും ഐ.ടി.സിയിലെ വിദ്യാര്‍ഥികളും തമ്മിലായിരുന്നു സംഘര്‍ഷം.ഇന്നലെ പ്ലസ് ടു പരീക്ഷക്ക് ശേഷം അറവുകാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഐ.ടി.സി കോമ്പൗണ്ടില്‍ കയറി അവിടത്തെ വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. പത്തോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നായിരുന്നു കൂട്ടത്തല്ല്.പൊലീസ്് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ദേശീയ പാതയ്ക്കരികില്‍ ഒരു മാനേജ്‌മെന്റിന്റെ കീഴില്‍ വരുന്ന രണ്ട് സ്ഥാപനങ്ങളാണ് അറവുകാട് സ്‌കൂളും ഐ.ടി.സിയും.കഴിഞ്ഞ ദിവസം ഐ.ടി.സിയിലെ ഒരു വിദ്യാര്‍ഥി സ്‌കൂളില്‍ എത്തി ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്ന ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളോടും അവരുടെ രക്ഷിതാക്കളോടും വൈകീട്ട് അഞ്ചുമണിക്ക് പുന്നപ്ര സ്റ്റേഷനില്‍ എത്താനാണ് പൊലിസിന്റെ നിര്‍ദേശം.കുട്ടികളുടെ ഭാവിയെ കരുതി ഇവര്‍ക്കെതിരെ കേസ് എടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം കൗണ്‍സലിങും താക്കീതും നല്‍കി വിടാനാണ് പോലിസിന്റെ തീരുമാനമെന്നാണ് സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.