തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി വരെയും, കണ്ണൂര്‍,മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൊവ്വാഴ്ച മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് കാലവർഷം വൈകുമെന്നും മുന്നറിയിപ്പുണ്ട്. ജൂൺ ഒന്നിന് എത്തേണ്ട കാലവർഷം നാലു ദിവസം വൈകിയേ എത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.
Comments are closed for this post.