2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്; ഒ.പി ബഹിഷ്‌ക്കരിക്കും

   

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും. സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഡോക്ടര്‍മാര്‍ ചികിത്സയില്‍ നിന്ന് മാറി നില്‍ക്കും. അടിയന്തര വിഭാഗം, ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മക്കും ചികില്‍സ വൈകിയെന്നാരോപിച്ച് നടന്ന തര്‍ക്കത്തിനിടെ ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിന് രോഗിയുടെ ബന്ധുക്കളുടെ മര്‍ദനമേറ്റിരുന്നു.

കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതില്‍ കാലതാമസം വരുന്നുവെന്നാണ് ഐ.എം.എ യുടെ ആരോപണം. സംഭവത്തില്‍ 3 പേര്‍ അറസ്റ്റിലായിരുന്നു. ആശുപത്രിയുടെ ചികിത്സ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ പരാതിയിലും പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.