കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് ചരിത്ര വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി സതീശനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഹൈബി ഈഡന്‍ എം.പി. ‘പിന്നില്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഇഷ്ടമാണ്… ക്യാപ്റ്റന്‍ (ഒറിജിനല്‍)’എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
യുഡിഎഫിനെ പോലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ഉമ തോമസ് തൃക്കാക്കരയില്‍ കാഴ്ച വെക്കുന്നത്. അഞ്ചാം റൗണ്ടിലെത്തിയപ്പോള്‍ പതിനായിരത്തിലേറെയാണ് അവരുടെ ഭൂരിപക്ഷം. പിട നേടിയതിന്റെ ഇരട്ടിയണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ റൗണ്ട് മുതല്‍ ഒരിക്കല്‍ പോലും പുറകോട്ട് പോകാതെ എതിരാളി ജോ ജോസഫിനെ നിഷ്പ്രഭനാക്കിയാണ് ഉമയുടെ മുന്നേറ്റം.
Comments are closed for this post.