2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പനിച്ചുവിറച്ച്; ദിവസവും ചികിത്സതേടുന്നത് 15,000ത്തിലധികം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ആശങ്കയുയര്‍ത്തുംവിധം ഉയരുന്നു. 15,000 ത്തിലധികം പേരാണ് ഓരോദിവസവും പനിബാധിതരാകുന്നത്.
ജൂണില്‍ മാത്രം 3,50,000 പേരാണ് പനിബാധിച്ച് ചികിത്സതേടിയതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ഈ മാസം ഇതുവരെ 28,643 പേരാണ് ചികിത്സതേടിയത്. കഴിഞ്ഞ ശനിയാഴ്ച മാത്രം 15,212 പേര്‍ ചികിത്സതേടി.
ഇതില്‍ 77 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഇതുവരെ പനിബാധിച്ച് രണ്ടുപേര്‍ മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. ആരോഗ്യവകുപ്പിന്റെ കണക്കില്‍പ്പെടാത്ത മരണങ്ങള്‍ വേറെയുമുണ്ട്.
വൈറല്‍ പനിക്ക് പുറമെ വിവിധ ജില്ലകളില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും പടരുന്നുണ്ട്.
ഈ മാസം ഇതുവരെ 84 പേര്‍ക്ക് ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇതില്‍ 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്.
സംസ്ഥാനത്ത് ആകെ ഈ മാസം 11 പേര്‍ക്ക് എലിപ്പനിയും എട്ടുപേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരും എലിപ്പനിയെ തുടര്‍ന്ന് ഏഴുപേരും മഞ്ഞപ്പിത്തം ബാധിച്ച് മൂന്നുപേരും ഈ മാസം ഇതുവരെ മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.