കല്‍പറ്റ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ജീപ്പില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വയനാട് അമ്പലവയലിലാണ് സംഭവം. വ്യാഴാഴ്ച്ച വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥിനികളാണ് ജീപ്പില്‍ തൂങ്ങി നിന്ന് യാത്രചെയ്തത്. ജീപ്പിനുള്ളിലും യാത്രക്കാര്‍ തിങ്ങി നിറഞ്ഞരീതിയിലിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ്് ജീപ്പ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്നും ബത്തേരി ആര്‍ടിഒ അറിയിച്ചു.
Comments are closed for this post.