2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഉമ്മന്‍ ചാണ്ടിയെ ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സയെന്ന് മന്ത്രി അറിയിച്ചു.

മെഡിക്കല്‍ ഐസിയുവില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി നെഫ്രോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രി ഇന്ന് വിശദ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കും.

അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖത്തിനാണ് ചികിത്സ. മരുന്നുകള്‍ നല്‍കുന്നുണ്ട്. ഇന്നലത്തേതിനേക്കാള്‍ഭേദമുണ്ടെന്നും ഡോ. മഞ്ജു തമ്പി വ്യക്തമാക്കി.

ന്യൂമോണിയയും പനിയും ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ന്യൂമോണിയയും ഭേദമായാല്‍ തുടര്‍ചികിത്സക്കായി ബംഗളുരുവിലേക്ക് മാറ്റും. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന സഹോദരന്‍ അലക്‌സ് ചാണ്ടിയുടെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി കുടുംബത്തെ വിളിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.