ബെംഗളൂരു:ബംഗളൂരുവില്‍ ആറംഗ സംഘം യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.മുപ്പത്കാരനായ ബാലപ്പ എന്നായളാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബെംഗളൂരു നഗരത്തിന്റെ ഭാഗമായ കെ.പി അഗ്രഹാര പ്രദേശത്ത് ഡിസംബര്‍ നാലിന് അര്‍ധരാത്രിയിലാണ്് സംഭവം. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മൂന്ന് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്.കെ.പി അഗ്രഹാര പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നതും വലിച്ചിഴച്ച് നിലത്തിടുന്നതും കാമറ ദൃശ്യങ്ങളില്‍ കാണാം.അതിനിടെ സംഘത്തില്‍പ്പെട്ട ഒരു സ്ത്രീ വലിയ കല്ലെടുത്ത് കൊണ്ടുവന്ന് യുവാവിന്റെ തലക്കടിക്കുകയായിരുന്നു. പിന്നീട് സംഘാംഗങ്ങള്‍ മാറി മാറി യുവാവിനെ കല്ലുകൊണ്ട് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരിക്കുകയായിരുന്നു. പ്രതികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പ്രതികളെ പിടികൂടുന്നതിനായി മൂന്ന് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായി ബംഗളൂരു പൊലീസ് അറിയിച്ചു.
Man’s Head smashed with stone in #Bengaluru, Murder Caught on Camera. 6 accused, including 3 women are yet to be identified by the police.@indiatvnews pic.twitter.com/6fjtIjxfcQ
— T Raghavan (@NewsRaghav) December 6, 2022
Comments are closed for this post.