2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സിവിക് ചന്ദ്രനെതിരെ അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം;സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയില്‍ വിചിത്ര വാദങ്ങള്‍ ഉന്നയിച്ച് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും.

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചതില്‍ കോടതിഉന്നയിച്ച ന്യായവാദങ്ങള്‍ ഒരിക്കലും സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. പരാതിക്കാരിയുടെ മോശം വസ്ത്രധാരണമാണ് പ്രതിയെ പ്രകോപിപ്പിച്ചത് എന്ന കോടതിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

സെഷന്‍സ് ജഡ്ജിയുടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.