2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പോരിനിടെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ച് ഗവര്‍ണര്‍

   

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരിനിടെ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനില്‍ നടക്കുന്ന ആഘോഷത്തിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണക്കത്തയച്ചു. ഈ മാസം 14നാണ് വിരുന്ന്.

കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ചായിരുന്നു ഗവര്‍ണറുടെ ക്രിസ്മസ് ആഘോഷം. എന്നാല്‍, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിട്ടുണ്ട്. 14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കണമെന്നാണ് രാജ്ഭവനില്‍ നിന്നയച്ച ക്ഷണക്കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കല്‍ അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാകും.

മുഖ്യമന്ത്രിയുമായി പരസ്യമായ ഏറ്റുമുട്ടല്‍ തുടരുമ്പോഴാണ് രാജ്ഭവനിലേക്കുള്ള ക്ഷണം എത്തുന്നത്. സര്‍ക്കാരിന്റെ ഓണാഘോഷപരിപാടിയിലേക്ക് ഗവര്‍ണറെ വിളിക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
ഗവര്‍ണര്‍ ക്ഷണിച്ചാല്‍ എത്ര തിരക്കുണ്ടായാലും രാജ്ഭവനില്‍ എത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലര്‍ത്തുന്ന കീഴ്‌വഴക്കം.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് പൂര്‍ത്തിയാകുന്നതു കൂടി കണക്കിലെടുത്താണ് ഗവര്‍ണര്‍ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.