
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ വിമര്‍ശനവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഡോക്യുമെന്ററിയ്ക്ക് പിന്നില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നാക്കമാണ്. ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രിംകോടതി നേരത്തെ വിധി പറഞ്ഞിട്ടുണ്ട്. അതിനേക്കാള്‍ പ്രാധാന്യമാണ് ചിലര്‍ ബി.ബി.സി ഡോക്യുമെന്ററിക്ക് നല്‍കുന്നതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ലോക നേതാവായി ഇന്ത്യ മാറുമ്പോള്‍ ചിലര്‍ക്ക് നിരാശ ഉണ്ടാകാം. ഇന്ത്യ കഷ്ണങ്ങള്‍ ആയി കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലയുണ്ട്. പക്ഷേ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണം. ഇന്ത്യന്‍ വംശജന് പ്രധാനമന്ത്രിയായപ്പോള്‍ പോലും ചിലര്‍ അസഹിഷ്ണുത കാണിച്ചു. ബ്രിട്ടന് ഒരു കാലത്ത് നമ്മളെ അടക്കി ഭരിച്ചിരിക്കുന്നവരാണെന്ന് ഓര്‍ക്കണം- ഗവര്‍ണര്‍ പറഞ്ഞു.
Comments are closed for this post.