തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ ചാന്‍സലറാക്കുന്നത്. അത് വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്ര്യം നിയമസഭയ്ക്ക് എപ്പോഴും ഉണ്ട്. പദവിയില്‍ നിന്ന് മാറ്റാനുള്ള സാഹചര്യം ഗവര്‍ണറായിട്ട് ഉണ്ടാക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
രഹസ്യമാക്കേണ്ട കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കി. ആശയവിനിമയങ്ങളിലെ മാന്യത ഗവര്‍ണര്‍ ലംഘിച്ചു. ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് പറയില്ലെന്നും കാനം പറഞ്ഞു.
നേരത്തെ, ഗവര്‍ണര്‍ക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ നിലപാട് ദുരൂഹമാണെന്നും എന്നാല്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുക്കേണ്ട ആളല്ല ഗവര്‍ണറെന്നും വിവേചനാധികാരമുള്ള ഗവര്‍ണര്‍ ഒപ്പിട്ട ശേഷം അത് മാറ്റിപ്പറയുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.