2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓഫിസ് സമയത്ത് ഹാജരില്ല; അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

ഓഫിസ് സമയത്ത് ഹാജരില്ല; അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

തിരുവനന്തപുരം: വിദ്യാഭ്യാസ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഓഫിസ് സമയത്ത് ഹാജരില്ലാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. മുതിര്‍ന്ന അഞ്ച് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫിസില്‍ ഹാജരാകാതിരുന്നത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് നടത്തിയ പരിശോധനയിലാണ് അഞ്ചു ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഓഫിസില്‍ ഹാജരില്ല എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധനയ്ക്കായി ശേഖരിച്ചു. നിധിന്‍, സുജികുമാര്‍, അനില്‍കുമാര്‍, പ്രദീപ്, ജയകൃഷ്ണന്‍ എന്നിവരെയാണ് ഡ്യൂട്ടി സമയത്ത് ഹാജരില്ലാതെ കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയത്. ചെങ്ങന്നൂര്‍ ആര്‍.ഡി.ഡി. ഓഫിസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആറ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള ഉത്തരവിലും മന്ത്രി വി.ശിവന്‍കുട്ടി ഒപ്പുവച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.