
തിരുവനന്തപുരം: അരിവാള്‍ രോഗികള്‍ക്ക് ധനസഹായമായി നാലു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ പട്ടിക വര്‍ഗക്കാര്‍ക്കിടയിലെ രോഗികൾക്കാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. അരിവാള്‍ രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകളും, പോഷകാഹാരങ്ങളും വാങ്ങുന്നതിനായി പ്രതിമാസം 2,500 രൂപ നിരക്കില്‍ ധനസഹായം നകുന്നുണ്ട്. അതിന് പുറമേയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്ക് അവരുടെ ജീവിത വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഒറ്റത്തവണ ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി നാലുകോടി അനുവദിക്കണമെന്ന് പട്ടികവര്‍ഗ ഡയറക്ടര്‍ 2022 സെപ്തംബര്‍ 20ന് കത്ത് നല്‍കിയിരുന്നു. വിവിധ ജില്ലകളിലായി നിലവില്‍ ഏകദേശം 729 കുടുംബങ്ങളിലായി 850 സിക്കിള്‍ സെല്‍ അനീമിയ രോഗികളുണ്ടെന്നാണ് കണക്ക്.
രോഗികള്‍ക്ക് അവരുടെ ജീവിത വരുമാനം വര്‍ധിപ്പിക്കുന്നതിനായി പരമാവധി രണ്ടു ലക്ഷം രൂപ ഒറ്റത്തവണ അനുവദിക്കുമെന്ന് 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. തുക അനുവിദക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പട്ടികവര്‍ഗ ഡയറക്ടര്‍ സുക്ഷ്മ പരിശോധനക്ക് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
Comments are closed for this post.