2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കപ്പല്‍ മാര്‍ഗം സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യും

കൊച്ചി: കപ്പല്‍മാര്‍ഗം സ്വര്‍ണം കടത്തിയ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാര്‍ഗോ പരിശോധനയില്ലാതെ വിട്ടുനല്‍കിയ സംഭവത്തെക്കുറിച്ചാണ് അന്വേഷണം. കസ്റ്റംസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ചോദ്യം ചെയ്യും.

സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യമാകും പരിശോധിക്കുക. രണ്ട് ഉദ്യോഗസ്ഥരെയാകും ചോദ്യം ചെയ്യുകയെന്നാണ് സൂചന.

കഴിഞ്ഞ ഏപ്രില്‍ രണ്ടാം തിയതിയാണ് കപ്പല്‍ മാര്‍ഗം കാര്‍ഗോ എത്തിയത്. പരിശോധനകള്‍ ഇല്ലാതെ ഇത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടുനല്‍കുകയായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.