കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് കോടതിക്ക് കൈമാറിയിട്ടുണ്ട്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. അതേസമയം, സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്.
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ പരിഗണനക്കെത്തിയത്. പ്രതികളുടെ മൊഴികളല്ലാതെ മറ്റ് തെളിവുകള്‍ ശിവശങ്കറിനെതിരെയുണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് മുദ്രവെച്ച കവറില്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ ഇന്ന് കസ്റ്റംസ് ഹാജരാക്കിയിരുന്നു.
ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നതിനാല്‍ കസ്റ്റംസ് കേസിലെ ജാമ്യാപേക്ഷ മാറ്റിവയ്ക്കണമെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്.
Comments are closed for this post.