കൊച്ചി: റെക്കോര്‍ഡിനു പിന്നാലെ റെക്കോര്‍ഡുമായി സ്വര്‍ണവില. ഇന്ന് പവന് 400 കൂടി 45.600 രൂപയിലെത്തിയിരിക്കുകയാണ് വില. 45,320 രൂപയായിരുന്നു സ്വര്‍ണത്തിന് കേരളത്തില്‍ റെക്കോര്‍ഡ് വില. ഈ വര്‍ഷം ഏപ്രില്‍ 14നായിരുന്നു മഞ്ഞലോഹം ഈ വില തൊട്ടത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5700 രൂപയായി.
ഇന്നലെ ഒറ്റയടിക്ക് പവന് 640 രൂപകൂടി പവന്‍ സ്വര്‍ണത്തിന് 45200 രൂപയായിരുന്നു. ഗ്രാമിന് 80 രൂപ കൂടി 5650 രൂപയായിരുന്നു ഇന്നലത്തെ വില. 44,560 രൂപയായിരുന്നു തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ വില.
ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് സ്വര്‍ണ വില ഉയരാന്‍ ഇടയാക്കിയത്. അടിക്കടിയുള്ള ബാങ്കുകളുടെ തകര്‍ച്ച യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. ഇതോടെ സ്വര്‍ണ വില ട്രായ് ഔണ്‍സിന് വീണ്ടും 2000 ഡോളര്‍ കടന്ന് 2020 ഡോളറിലേക്ക് എത്തിയിരുന്നു.
Comments are closed for this post.